Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Death Sentence

മയക്കുമരുന്ന് കടത്ത്; ഈജിപ്തിലെ ജനപ്രിയ ടിവി അവതാരകയ്ക്ക് വധശിക്ഷ

കയ്റോ: ഈജിപ്തിലെ പ്രമുഖ ടെലിവിഷൻ അവതാരക സാറാ ഖലീഫയ്ക്ക് മയക്കുമരുന്നു കേസിൽ വധശിക്ഷ. വിദേശത്തുനിന്ന് അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്ത് മയക്കുമരുന്ന് ഉത്പാദിപ്പിച്ച് വിറ്റിരുന്ന ക്രിമിനൽ സംഘത്തിന്‍റെ ഭാഗമായിരുന്നു സാറ എന്നാണ് കോടതിയിൽ തെളിഞ്ഞത്.

കേസിൽ മറ്റ് 11 പേർക്കു കൂടി വധശിക്ഷയുണ്ട്. ഒന്പതു പേർക്ക് ജീവപര്യന്തം തടവും കോടതി വിധിച്ചു.

39 വയസുള്ള സാറ, അൽ മഹർ എന്ന ടിവി ചാനലിലാണ് പ്രവർത്തിച്ചിരുന്നത്. ക്രിമിനൽ വാർത്തകൾ കൈകാര്യം ചെയ്തിരുന്ന ‘മിഷൻ ഇംപോസിബിൽ’ എന്ന പരിപാടിയിലൂടെ ജനപ്രിയ താരമായി.

കേസുമായി ബന്ധപ്പെട്ട റെയ്ഡുകളിൽ 750 കിലോ മയക്കുമരുന്നും ഉത്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുംെ പിടിച്ചെടുത്തിരുന്നു.

കോടതി കഴിഞ്ഞ മാസമാണ് സാറയ്ക്കും കൂട്ടാളികൾക്കും ശിക്ഷ വിധിച്ചത്. ഈജിപ്തിലെ ഗ്രാന്‍റ് മുഫ്തിയുടെ അംഗീകാരം ലഭിച്ച ശേഷമാണ് വധശിക്ഷാ വിധി പുറത്തുവിട്ടത്.

Kerala

ചീനിക്കുഴി കൂട്ടക്കൊലപാതകം: പ്രതി ഹമീദിന് വധശിക്ഷ

തൊടുപുഴ: ചീനിക്കുഴി കൂട്ടക്കൊലപാതകക്കേസിൽ പ്രതി ഹമീദിന് വധശിക്ഷ. പത്ത് വർഷം തടവുശിക്ഷ അനുഭവിക്കുന്നതിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴ നൽകാനും തൊടുപുഴ അഡീഷണൽ ജില്ലാ കോടതി ഉത്തരവിട്ടു. ഹമീദ് നേരത്തെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2022 മാർച്ച് 19നായിരുന്നു തൊടുപുഴ ചീനിക്കുഴിയിൽ ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ, ഷീബ, മെഹ്റിൻ, അസ്ന എന്നീവരെ ഫൈസലിന്‍റെ പിതാവ് ഹമീദ് പെട്രോൾ ഒഴിച്ച് ചുട്ടുകൊന്നത്. സ്വത്തിന് വേണ്ടിയുണ്ടായ നിരന്തര തർക്കമായിരുന്നു കൂട്ടക്കൊലയ്ക്ക് കാരണം.

അതിക്രൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. കൊലപ്പെടുത്തിയത് നിഷ്കളങ്കരായ രണ്ട് കുട്ടികളെയുൾപ്പെടെ നാലുപേരെയാണ്. പ്രായം മാറ്റിനിർത്തിയാൽ ബാക്കിയെല്ലാം പ്രതിക്ക് എതിരാണ്. വിധി പുറപ്പെടുവിക്കുന്നതിൽ പ്രായം പരി​ഗണിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.

അതേസമയം, പ്രതിക്ക് ശ്വാസമുട്ടൽ അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും, പ്രായമടക്കം പരിഗണിച്ച് ശിക്ഷ കുറയ്ക്കണമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യമായിട്ടുണ്ടെന്നും എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിൽ ശ്വാസംമുട്ടലും ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടെന്ന് പ്രതി ഹമീദ് കോടതിയിൽ പറഞ്ഞു.

വിചാരണ വേളയിൽ പ്രതിയുടെ അടുത്ത ബന്ധുവായ സാക്ഷി മൊഴി മാറ്റിയെങ്കിലും കേസിനെ അത് പ്രതികൂലമായി ബാധിച്ചിരുന്നില്ല.

Kerala

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യ​താ​യു​ള്ള പ്ര​ചാ​ര​ണം ത​ള്ളി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: യെ​മ​നി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യ​താ​യു​ള്ള പ്ര​ചാ​ര​ണം ത​ള്ളി കേ​ന്ദ്ര​സ​ർ​ക്കാ​ർ. അ​ത്ത​ര​ത്തി​ൽ ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യ​താ​യി ഇ​വാ​ഞ്ച​ലി​സ്റ്റും ഗ്ലോ​ബ​ൽ പീ​സ് ഇ​നി​ഷ്യേ​റ്റീ​വ് എ​ന്ന സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​നു​മാ​യ ഡോ.​കെ.​എ.​പോ​ൾ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. എ​ക്സി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​യി​രു​ന്നു പ്ര​തി​ക​ര​ണം. നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ​യു​ൾ​പ്പ​ടെ ഉ​ള്ള​വ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ചാ​ണ് യെ​മ​നി​ലെ സ​ന​യി​ൽ നി​ന്നു​ള്ള വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്.

അ​തേ​സ​മ​യം നി​മി​ഷ​പ്രി​യ ഉ​ട​ൻ മോ​ചി​ത​യാ​കു​മെ​ന്ന പ്ര​ചാ​ര​ണം നി​ഷേ​ധി​ച്ച് കൊ​ല്ല​പ്പെ​ട്ട ത​ലാ​ലി​ന്‍റെ സ​ഹോ​ദ​ര​നും രം​ഗ​ത്തു​വ​ന്നി​രു​ന്നു. മോ​ച​ന​മ​ല്ല, വ​ധ​ശി​ക്ഷ​യാ​ണ് ഉ​ട​ൻ ന​ട​പ്പാ​ക്കു​ക​യെ​ന്ന് ത​ലാ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ കു​റി​ച്ചു.

ക​ഴി​ഞ്ഞ ജൂ​ലൈ 16നാ​ണ് നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വി​വി​ധ ഇ​ട​പെ​ട​ലു​ക​ൾ മൂ​ലം അ​വ​സാ​ന നി​മി​ഷം ശി​ക്ഷ നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up